Sunday, July 29, 2012

അര്‍ഥം അനര്‍ത്ഥം


അര്‍ത്ഥമേറിയാലതും ദോഷം
അര്‍ത്ഥമില്ലായ്കിലതും ദോഷം
അര്‍ത്ഥമേറിയാല്‍ചൂടിടുംകുട
അര്‍ദ്ധരാവിലുംഅല്പനായവന്‍ .
അര്‍ത്ഥമില്ലെന്നോ,ശിഷ്ടനാകിലും
വ്യര്‍ത്ഥമായിടാംജീവിതം.

സത്യം മാത്രംചൊല്ലിയാലതും 
പഥ്യമാകില്ലെന്നറിഞ്ഞിടൂ ..
കുരുക്ഷേത്ര-രണം നേടാന്‍
അര്‍ദ്ധസത്യംചൊല്ലി,ധര്‍മജന്‍

ദുര്‍മനസിന്റെ  കോപഭാവത്തെ
നര്‍മഭാഷണംചെയ്തുനേരിടാം
പാകമാക്കിയ വയലില്‍ മാത്രമേ
പാകിടാവൂ നാംനല്ല വിത്തുകള്‍

 നിനച്ചതെല്ലാം പൂവണിഞ്ഞിടാന്‍    
വിതച്ചതെല്ലാം മുളച്ചുവളരണം.

പുസ്തകങ്ങള്‍ ചിതലെടുത്തിടാം
സുസ്ഥിരമായതൊന്നു മാത്രമേ,
കീര്‍ത്തി നേടിയ മാനവസ്മൃതി
സാത്വികലോകമെന്നുമോര്‍ത്തിടും.

കീര്‍ത്തിമാനാകാന്‍ചെയ്തിടേണം
സ്വാര്‍ത്ഥരഹിതമാം സേവനം
ഒരുവന്നേകിടും സാന്ത്വനം 
 ഇരുവര്‍ക്കും സുഖമേകിടും.




No comments: