Sunday, October 14, 2012

കലിയുഗം

   കലിയുഗം 
 അന്ന്
ഫാലസ്ഥാനേ, ചന്ദനക്കുറിയണിഞ്ഞശുദ്ധിമാറ്റി
ചേലൊത്ത കാവിയുടയാടയുമണിഞ്ഞു, കയ്യില്‍
ഓമല്‍ഭിക്ഷാപാത്രം, കമണ്ഡലുവുമേന്തി ഭിക്ഷു
യോഗീന്ദ്രനായ്‌ നിരത്തിലൂടെ മന്ദം ഗമിച്ചിടുന്നു.
ഇന്ന്
ശൂലം കരങ്ങളിലേന്തി, കുങ്കുമക്കുറിയുമണിഞ്ഞ്‌
കൂലി ചേവുകരോടൊപ്പം  താണ്ഡവമാടിവരുന്ന
കാവിക്കോമരങ്ങളുമിഹ,സന്യാസീ ഭാവമിയന്നിടു
ന്നതോര്‍ത്താല്‍ കലിയുഗകാലേയെന്തെന്തസാധ്യം !

No comments: