Sunday, October 14, 2012

സ്നേഹത്തിന്‍ നവ സുവിശേഷം


                 സ്നേഹത്തിന്‍ നവ സുവിശേഷം

 ദൈവത്രയമതില്‍ സുതസ്ഥാനീയന്‍
 ദൈവമയച്ചൊരു കുഞ്ഞാടീശോ
 മനുജകുലത്തിന്‍ പാപം കഴുകാന്‍
 സ്വന്തംരക്തം ചിന്തിയദേവന്‍
 സ്നേഹത്തിന്‍ നവ സുവിശേഷത്താ-
ലേകീ,മനുജന്, മാതൃക നന്നായ്.   

 നാഥന്‍ ചിന്തിയ തിരുരക്തത്താ-
 ലഭിഷിക്തിതരാം  മാനവ ജനത 
 ക്രിസ്തു നല്‍കിയ വാഗ്ദാനത്താല്‍
 നിത്യരക്ഷയ്കവകാശികള്‍ താന്‍ .

വഴിയും ജീവനും സത്യവുമായി
വഴി കാട്ടീടും നാഥന്‍ തന്നുടെ
പാതയിലൂടെ, അടിപതറാതെ
                   മുന്നേറുക നാം, മോക്ഷം നേടാം                 


          

No comments: