Saturday, October 20, 2012

"കരുതലും വികസനോം"

"കരുതലും വികസനോം"

മോണോ റെയില്‍ വേണമെന്നും
മെട്രോ റെയില്‍ വേണമെന്നും
മുറ വിളിയേറി വന്നാല്‍
എന്ത് ചെയ്തീടും,
നമ്മളെന്തു ചെയ്തീടും ?

"കരുതലും വികസനോം"
മുഖ മുദ്രയല്ലേ?നമ്മള്‍,
കരുതല്‍കൂടാതെയൊന്നും
ചെയ്തു കൂടല്ലോ?,
നമ്മള്‍ ചെയ്തുകൂടല്ലോ?

വികസന വിരുദ്ധരെ
പറഞ്ഞുവിട്ടവര്‍ നമ്മള്‍
വികസനത്തിനായൊന്നും
ചെയ്തതില്ലല്ലോ?
നമ്മള്‍ ചെയ്തതില്ലല്ലോ?

കുട്ടനാട് പാക്കെജില്ല,
വിഴിഞ്ഞം പദ്ധതിയില്ല 

തട്ടിത്തട്ടിക്കളിച്ചു രസിക്കയല്ലേ
നാം രസിക്കയല്ലേ?
നമ്മള്‍ രസിക്കയല്ലേ?

മെട്രോ റെയില്‍ പദ്ധതിയും
തഥൈവ താനെ,ന്നു ചൊല്ലി
നാട്ടിലിന്നു കോലാഹലം
കൂടിവരുന്നേ  അയ്യോ!
കൂടി വരുന്നേ!

മെട്രോ റെയില്‍ വേണം, പക്ഷെ
ഡി എം ആര്‍ സി,ശ്രീധരനും
തലവരായ് പദ്ധതിയെ 
നയിച്ചിടേണം
അവര്‍ നയിച്ചിടേണം.

കെ എം ആര്‍ എല്‍  പറയുന്നു
ഡി എം ആര്‍ സി ചെയ്യുകില്ല,
"ഡി എം ആര്‍ സി ഇല്ലെന്നാകില്‍
ഇല്ലായെന്നു ശ്രീധരനും .
പലവട്ടം പറയുന്നു 
ശ്രീധരനീ കാര്യമെന്നാല്‍
ബ്യൂറോക്രസിക്കിത് പക്ഷേ   
കളി തമാശ, 
വെറും കളി തമാശ.  

സര്‍ക്കാര്‍ കാര്യം മുറപോലെ  
നടന്നീടുമെന്നുചൊല്ലി
കണ്ണും പൂട്ടിയിരുന്നെന്നാല്‍  
അവതാളമാ,മുഖ്യാ,
അത് പാടില്ല.

വെടക്കാക്കിത്തനിക്കാക്കാന്‍
വിരുതേറും ചിലര്‍ ചേര്‍ന്നാല്‍
പദ്ധതികള്‍ ഒന്നൊന്നായി
വെട്ടിവിഴുങ്ങും
അവര്‍  വെട്ടിവിഴുങ്ങും .  

കരുതിയിരുന്നില്ലേല്‍ 
നാടിന്‍ വികസന പദ്ധതികള്‍
നടപ്പിലാക്കാതവര്‍ നമ്മെ  
ചെണ്ടകൊട്ടിക്കും  
നമ്മെ  വിഡ്ഢി കളാക്കും.
 

  
               

1 comment:

babychen said...

this poem should be an eye opener for dirty politions of kerala(god,s own country)