Sunday, October 21, 2012

പരിസ്ഥിതി സംരക്ഷണം - "കേരള മോഡല്‍"

   പരിസ്ഥിതി സംരക്ഷണം
      "കേരള മോഡല്‍"

വിളപ്പില്‍ ശാലയില്‍ വിളയുവതെന്താ?
ഈച്ചയും കൊതുകും തുരപ്പനെലിയും.
തടിച്ചു കൊഴുത്തോരെലിയെപോലെ,
കൊഴുത്തുവല്ലോ രാഷ്ട്രീയക്കാര്‍.
നാടായ നാട്ടിലെ കുന്നുകളൊക്കെ
ഇടിച്ചു മാറ്റി,വയല് നികത്തി.
തീര്‍ത്തുപകരം നൂതന കുന്നുകള്‍
മാലിന്യത്തിന്‍  വമ്പന്‍ കുന്നുകള്‍
ഒരു മരം വെട്ടുമ്പോള്‍, ചെറു മരം,നട്ടു,
നനച്ചു, വളര്‍ത്തുക, നിങ്ങള്‍.
ഒരുകുന്നു നമ്മള്‍ നശിപ്പിച്ചിടുമ്പോള്‍
മറു കുന്നോരായിരം കൂമ്പാരമായി
നഗരത്തില്‍, ഗ്രാമത്തില്‍,നാട്ടിലെമ്പാടും
മാലിന്യക്കൂമ്പാരം നമ്മളുണ്ടാക്കും.
പാരിസ്ഥിതിക ബോധം മലയാളികള്‍ക്ക് 
കൂടുതലല്ലേ മറ്റാരെക്കാളും?    
                  
  
        

1 comment:

babychen said...

very good and appropriate in the current scenario