Sunday, October 14, 2012

രാഗം

        

തേനിലും  മധുരം, 
പ്രിയ കാമിനീ  
നിന്‍ ചൊടിയില്‍
പൂവിടുംമധുരമാം
മൊഴികള്‍ക്കെന്നും  

കാണ്മൂ ഞാന്‍ മിഴികളില്‍    
നിന്‍ കാതര മിഴികളില്‍    
മിന്നിടുമനുരാഗ
പൊന്‍ തിളക്കം .

പ്രേമഗീതങ്ങള്‍ പാടി  
ഞാനൊരു ഗായകനായ്
വന്നിടുമൊരു നാളില്‍
നിന്‍ സവിധേ.

രാഗപൂര്‍ണിമപോലെ
നീവരും നേരമൊരു
മേഘ ശകലമായ് 
നിന്നെ ഞാന്‍ പുല്കിടും 
  
  

      

No comments: