Wednesday, November 28, 2012

താഴം പൂവേ താലോലം പൂവേ

Photo

താഴം പൂവേ താലോലം പൂവേ
താഴത്തെ കാട്ടിലെക്കെന്തിനു വന്നു?
കാമബാണങ്ങളിലൊന്നായി മാറാന്‍
കാമിച്ചുപോയി,ഞാന്‍കാമനെതേടി.
കൂട്ടിന്നു വന്നൊരു ഗന്ധര്‍വനെന്നെ
പാട്ടിലാക്കി,വാനില്‍ ചുറ്റിനടന്നു.
പാതി വഴിക്കവനെന്നെ തഴഞ്ഞു
പാട്ടും പാടി പറന്നു പോയല്ലോ

ഖിന്ന,ഞാന്‍,താഴേക്കു വന്നിടും നേരം
ഖിന്നതയാര്‍ന്ന ബ്രഹ്മാവിനെ കണ്ടു.
ശിവപാദം തേടിയലഞ്ഞ മഹാവിഷ്ണു,
ശിവശീര്‍ഷ ദര്‍ശി ബ്രഹ്മാവിന്‍റെ സാക്ഷി,
കള്ളത്തരം ചൊല്ലിയെന്നതിനാലെന്നെ  

കൊള്ളരുതാത്തവളെന്നു ശപിച്ചു.   

അന്നു തൊട്ടിന്നോളം ഞാനേകയായി 

വന്നു പെട്ടീ,കൈത മുള്ളിന്‍റെയുള്ളില്‍ 

പൂജയ്കെടുക്കായ്ക,പരിത്യക്തയായി 

ആജീവനാന്തം ഞാന്‍ കഴിയണമത്രേ....   

No comments: