Sunday, November 25, 2012

അമ്മയെന്ന ഉണ്മ


         

നരന്നു സഖിയായി ദൈവമേകിയ 
നാരി,നരനാസക്തിയായിടാ..
നാരി നരനുടെ ശക്തിയാകണം,
ശിവന് പാര്‍വതിയെന്നപോല്‍.

നാരി നരിയായ് മാറിയെന്നാകില്‍
നരകമായിടും ജീവിതം .
നാരി നേരിൻ വഴി മറന്നാലും
നരകമായിടും ജീവിതം.

നാരി തന്‍ സത് ഭാവമല്ലയോ
നന്മ പൂക്കുന്നോരമ്മമാര്‍ .
അമ്മ മാത്രമേ ഉണ്മയായിടൂ
കണ്‍മുന്നില്‍ കണ്ടിടും ദേവിയും .

പിഞ്ചുകുഞ്ഞിന്റെ ചോരിവായില്‍ 
സ്നേഹധാരയായ്‌ നല്‍കുവാന്‍ 
തന്റെ രക്തത്തെ പാലമൃതാക്കി
നെഞ്ചിലേറ്റുവതമ്മ താന്‍.

അമ്മയെന്നാല്‍ ഉണ്മയായിടും
സ്നേഹ വാത്സല്യധാരയാം .
ദൈവം സ്നേഹമാണെന്നു കരു-
തുവോര്‍ക്കമ്മയല്ലയോ ദൈവവും.

1 comment:

Mini Mohanan said...

അമ്മയെന്ന ഉണ്മയെ തിരിച്ചറിയണമെങ്കിൽ മനസ്സില് നന്മയും ലാളിത്യവും വേണം ...അങ്ങയുടെ മനസ്സിലെ ഈ ദൈവിക ചൈതന്യത്തിനു മുൻപിൽ ശിരസ്സ്‌ നമിക്കുന്നു ...
കൂടുതൽ നന്മകൾ നേരുന്നു .