Tuesday, November 27, 2012

കാലവും ശീലവും




ചക്രം 
വെറുമൊരു  ചക്രം
ചക്രത്തിന്മേല്‍ ഉരുണ്ടു നീങ്ങും
രഥം .

ചക്രം വച്ചൊരു രഥം
രഥത്തില്‍ പൂട്ടിയോരശ്വം    
അശ്വ
രഥത്തില്‍ കുതിച്ചു പായും 

മര്‍ത്യന്‍

വിശ്വം
വിശാലമായൊരു വിശ്വം 
വിശ്വം വെല്ലും ജേതാവാകും
മര്‍ത്യന്‍ 
മര്‍ത്യപുരോഗതിയെളുപ്പമാക്കിയ 
ചക്രം

ചക്രം
കാല ചക്രം
ചക്രം തിരിയുവതൊപ്പം മാറും
കാലം
കാലം മാറുവതൊപ്പം മാറും
കോലം
കാലോം മാറി ,കോലോം മാറി
പക്ഷെ,    
ശീലം 

ശീലം
നമ്മുടെ ശീലം മാറ്റാതെന്തിഹ
നമ്മള്‍ചെയ്യും.
ശീലക്കുട തന്‍ ശീല മാറ്റും
പോലെ
ശീലം
നമ്മുടെ ശീലം,
നമ്മുടെ ശീലം മാറ്റുകയത്ര-
നിസ്സാരമതാണോ?
നിസ്സാരമതാണോ?

No comments: