ശാന്തി
അറിവ് നല്കിടാൻ ആശാനുണ്ടാവണം
അറിഞ്ഞ വിദ്യതൻ പൊരുളറിയണം
അഭ്യസിക്കണം,പൊരുള്‍ തേടണം
അഭ്യസിച്ചോരറിവുകളാലെ,നാം
ജ്ഞാനിയായിടും ,മാനിയായിടും
ജ്ഞാനമുള്ളവൻ ധ്യാനിയായിടും
ധ്യാനമേകിടും സുബോധമെപ്പൊഴും
ബോധമുള്ളവൻ ബുദ്ധനായിടും
പ്രബുദ്ധനായവൻ ത്യാഗിയായിടും
ത്യാഗികൾക്കല്ലോ ശാന്തി കിട്ടുക
ശാന്തി,ഓം ശാന്തി,യെന്നമന്ത്രണം
ശാശ്വതമാം സൌഖ്യമേകിടും
No comments:
Post a Comment