മണിക്കുട്ടന് പണി കിട്ടി,
പണിക്കൊത്തു പണം കിട്ടി,
തുണിത്തുമ്പിൽ പണം കെട്ടി ,
പണം നല്കി പണ വാങ്ങി,
പണ വെട്ടി തിനവിതച്ചു,
തിന തിന്നാൻ കിളിയെത്തി,
കിളിയാട്ടാൻ പെണ്ണൊരുത്തി
കിളി തോല്ക്കും മൊഞ്ചത്തി,
പെണ്ണിനൊപ്പം അണ്ണനുണ്ടേ ,
അണ്ണനൊരു പൊണ്ണനാണേ
ഒരു കുപ്പിക്കള്ള് നല്കി
അവനേ ഞാൻ വശത്താക്കി,
അവനെന്റെ അളിയനായേ . ഒരു കുപ്പിക്കള്ള് നല്കി
അവനേ ഞാൻ വശത്താക്കി,
(ഓണക്കാലത്ത് നമ്മുടെ നാട്ടിൻപുറങ്ങളിൽ
ചെണ്ടകൊട്ടി എത്തുന്ന കടുവകളിയുടെ
ചുവടുവയ്പ്പിന്നുള്ള ചെണ്ടയുടെ താളം)
ചുവടുവയ്പ്പിന്നുള്ള ചെണ്ടയുടെ താളം)
No comments:
Post a Comment